ഡൽഹി: മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. കമ്മീഷൻ തലവൻ പ്രിയങ്ക് കാൻഗൊയാണ് മദ്രസകൾക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കാൻഗൊ കത്തയച്ചു. മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി
കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ
ലംഘിക്കുന്നുവെന്ന് ദേശീയ ബാലാവകാശ
കമ്മീഷന്റെ കത്ത് ആരോപിക്കുന്നു.
എൻസിപിസിആർ തയാറാക്കിയ 11
അധ്യായങ്ങൾ അടങ്ങുന്ന റിപ്പോർട്ടിൽ
മദ്രസകൾ കുട്ടികളുടെ 2 വിദ്യാഭ്യാസ
അവകാശങ്ങൾ ലംഘിക്കുന്നതായി
പറയുന്നുണ്ടെന്നും 2009ലെ വിദ്യാഭ്യാസ
അവകാശ നിയമപ്രകാരം എല്ലാ
കുട്ടികൾക്കും വിദ്യാഭ്യാസം
ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്
സംസ്ഥാന സർക്കാരിൻ്റെ കടമയാണെന്നും
കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികൾക്ക്
ആവശ്യമായ ഭൗതിക വിദ്യാഭ്യാസം
ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇതിനാവശ്യമായ അടിസ്ഥാന
സൗകര്യങ്ങളില്ല. പരിശീലനം ലഭിച്ച
അധ്യാപകരില്ല. ശരിയായ അക്കാദമിക്
കരിക്കുലം പോലുമില്ല
റിപ്പോർട്ടിലുള്ളതായും കത്തിൽ
സൂചിപ്പിക്കുന്നു.
യുപി, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്രസകൾക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷൻ്റെ നിർദേശം. മധ്യപ്രദേശിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്‌ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാൻഗൊ.
The Central Child Rights Commission has initiated action against madrassas, accusing them of denying child rights to one and a quarter crore children.